ശാരദാപ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന 61-ാമത് ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്തിനു മുന്നോടിയായി ഉയര്‍ത്തുന്നതിനാണ് പതാക എത്തിക്കുന്നത്.
സര്‍വ്വമത സമ്മേളനത്തിന് സ്വാഗതപ്രസംഗം നടത്തുവാന്‍ ഗുരുദേവന്‍ നിയോഗിച്ചത് സത്യവ്രത സ്വാമിയെ ആയിരുന്നു. പതാക പ്രയാണ മദ്ധ്യേ ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിലെ സ്വാമിയുടെ സമാധിയില്‍ പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തിയ ശേഷം വൈക്കം സത്യാഗ്രഹ നായകന്‍ ദേശാഭിമാനി ടി. കെ. മാധവന്‍റെ മാവേലിക്കര ചെട്ടിക്കുളങ്ങരയിലെ അന്ത്യവിശ്രമ സ്ഥാനത്തും പ്രാര്‍ത്ഥനയ്ക്കും പുഷ്പാര്‍ച്ചനയ്ക്കും ശേഷമാകും ശിവഗിരിയിലേക്ക് തുടര്‍യാത്ര.
സര്‍വ്വമത സമ്മേളനത്തിന്‍റേയും വൈക്കം സത്യാഗ്രഹത്തിന്‍റെയും ശതാബ്ദി വേളയിലാണ് ഇക്കൊല്ലത്തെ പരിഷത്ത് നടക്കുന്നത്. മേയ് രണ്ടിന് 9.30 ന് ശിവഗിരി മഠത്തിലെ സംന്യാസിശ്രേഷ്ഠരും മറ്റു പ്രമുഖവ്യക്തികളും പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനത്തെ ത്തുടര്‍ന്നാണ് പതാക ഘോഷയാത്ര മാമ്പുഴക്കരിയില്‍ നിന്നും പുറപ്പെടുക. എസ്.എന്‍.ഡി.പി. യോഗം 3909-ാം നമ്പര്‍ ശാഖ കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങളാരംഭിച്ചു. 5, 6, 7 തീയതികളിലാണ് പരിഷത്ത്. 5 ന് രാവിലെ 7.30 ന് ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പതാക ഉയര്‍ത്തും. 9.30 ന് കൃഷി മന്ത്രി പി. പ്രസാദാണ് പരിഷത്ത് ഉദ്ഘാടനം ചെയ്യുക. തുടര്‍ന്ന് ത്രിദിന വിജ്ഞാനോത്സവം. നാട്ടില്‍ നിന്നും മറുനാടുകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും.