മണമ്പൂർ ഗ്രാമപഞ്ചായത്ത് 2022 _ 23 സാമ്പത്തിക വർഷം ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി 3 പേർക്ക് ഓട്ടോറിഷ നല്കുന്ന പദ്ധതി നടപ്പിലാക്കി

മണമ്പൂർ ഗ്രാമപഞ്ചായത്ത് 2022 _ 23 സാമ്പത്തിക വർഷം ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി 3 പേർക്ക് ഓട്ടോറിഷ നല്കുന്ന പദ്ധതി നടപ്പിലാക്കി. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ എ. നഹാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സ്മിത സുന്ദരേശൻ താക്കോലും RC ബുക്കും ഗുണഭോക്താക്കൾക്ക് കൈമാറി. ഈ പദ്ധതിയിലൂടെ 3 കുടുംബങ്ങൾക്ക് ആശ്വാസമേകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രസിഡൻ്റ് ശ്രീ എ. നഹാസ് പറഞ്ഞു. ജനപ്രതിനിധികളായിട്ടുള്ള എസ്. അക്ബർ , ശ്രീമതി ലിസി വി. തമ്പി , ശ്രീമതി ജയന്തി എൻ , ശ്രീ പി. സുരേഷ് കുമാർ , സെക്രട്ടറി ശ്രീ ബിജുകുമാർ , നിർവ്വഹണ ഉദ്യോഗസ്ഥർ ശ്രീമതി വീണ, ഷഹ്ന എന്നിവർ പങ്കെടുത്തു.