കിളിമാനൂരിൽ കാ‍ർ നിയന്ത്രണം വിട്ട് 2 കാറുകളിലിടിച്ച് സ്കൂട്ടറും ഇടിച്ച് തെറിപ്പിച്ചു, യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. കിളിമാനൂർ ഇരട്ട ചിറയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരിക്ക് ജീവൻ നഷ്ടമായത്. കിളിമാനൂർ സ്വദേശി അജില ആണ് അപകടത്തിൽ മരിച്ചത്. നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ വന്ന സ്കൂട്ടറിലും, മറ്റൊരു കാറിലും, നിർത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഇടിച്ച് തെറിച്ച അജിലക്ക് ഗുരുതരമായി പരിക്കേറ്റതോടെയാണ് ജീവൻ നഷ്ടമായത്.
ഒപ്പം ഉണ്ടായിരുന്ന മകനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കിളിമാനൂർ പാപ്പാല എം എസ് കേട്ടേജിൽ അജിലയാണ് [32] മരിച്ചത്‌. ഇവരുടെ മകൻ അഞ്ച് വയസ്സുള്ള മകൻ ആര്യനാണ് പരിക്കേറ്റത്.

ഇന്ന് വൈകുന്നേരം നാലര മണിയോടെയാണ് അപകടം.

സ്കൂട്ടിയിൽ കാരേറ്റുള്ള ബന്ധുവീട്ടിലേയ്ക്ക് പോകുന്നതിനിടയിൽ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.

ഗുരുതരമായി പരിക്കേറ്റ അജിലയെ ഉടൻ തന്നെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

കുട്ടി അപക നില തരണം ചെയ്തതായാണ് വിവരം. 

മൃതദേഹം മോർച്ചറിയിൽ.