വിഷുവിന് പ്രത്യേക ട്രെയിൻ; സർവീസ് ഈ മാസം 16 മുതൽ

വിഷു തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. കൊച്ചുവേളി-എസ്എംവിടി ബെംഗളൂരു സെക്ടറിലാണ് സർവീസ്. ഈ മാസം 16ന് കൊച്ചുവേളിയിൽ നിന്ന് വൈകീട്ട് അഞ്ച് മണിക്കാണ് ട്രെയിൻ പുറപ്പെടുക. തിരിച്ചുള്ള ട്രെയിൻ 17ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബംഗളൂരുവിൽ നിന്ന് പുറപ്പെടും.വേനൽ കാലം ആരംഭിച്ചതോടെ 217 സ്‌പെഷ്യൽ ട്രെയിനുകളിലായി 4,010 ട്രിപ്പുകളാണ് നടത്തുന്നത്. സെൻട്രൽ റെയിൽവേ 10 സ്‌പെഷ്യൽ ട്രെയിനുകളിലായി 100 ട്രിപ്പുകളും ഈസ്റ്റ് സെൻട്രൽ റെയിൽവേ 10 സ്‌പെഷ്യൽ ട്രെയിനുകളിലായി 296 ട്രിപ്പും ഈസ്റ്റേൺ റെയിൽവേ 4 സ്‌പെഷ്യൽ ട്രെയിനുകളിലായി 28 ട്രിപ്പും, നോർത്ത് വെസ്‌റ്റേൺ റെയിൽവേ 16 സ്‌പെഷ്യൽ ട്രെയിനുകളിലായി 368 ട്രിപ്പുംസതേൺ റെയിൽവേ 20 സ്‌പെഷ്യൽ ട്രെയിനുകളിലായി 76 ട്രിപ്പും, സതേൺ സെൻട്രൽ റെയിൽവേ 528 ട്രിപ്പും, സൗത്ത് വെസ്റ്റേൺ റെയിൽവേ 1768 ട്രിപ്പും വെസ്റ്റേൺ റെയിൽവേ 846 ട്രിപ്പും നടത്തുന്നു.