കഴിഞ്ഞ 17ന് രാത്രി കാറിൽ കളിയിക്കാവിളയിൽ എത്തിയ അജിൻസാമും സുഹൃത്തുക്കളും പെൺകുട്ടിയെ കൂട്ടികൊണ്ടു പോയി നെയ്യാറ്റിൻകരയിലെ നക്ഷത്ര ഹോട്ടലിൽ എത്തിച്ചു. ഇവിടെ വച്ച് അജിൻസാം പെൺകുട്ടിയെ പീഡിപ്പിക്കുക ആയിരുന്നു. 18ന് വീടിനു സമീപം പെൺകുട്ടിയെ എത്തിച്ച ശേഷം ഇവർ മടങ്ങി. അടുത്ത ദിവസം മുതൽ അജിൻസാമിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ സംശയം തോന്നിയ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് രക്ഷിതാക്കൾ പാറശാല പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാലടിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. സമൂഹ മാധ്യമങ്ങളിൽ കൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്ന സംഘത്തിൽ പെട്ടവരാണ് ഇവരെന്ന് പൊലിസ് സംശയിക്കുന്നുണ്ട്. പെൺകുട്ടിക്കു സംശയം തോന്നാതിരിക്കാൻ ആണ് സുഹൃത്തുക്കൾ എന്ന വ്യാജേന യുവതികളെ പ്രതി ഒപ്പം കൂട്ടിയതെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാഡരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.