അവധി ആഘോഷിക്കാന്‍ എത്തി, കൈ കഴുകുന്നതിനിടെ ഡാമില്‍ വീണു; 13 കാരന്‍ മുങ്ങിമരിച്ചു

നെയ്യാറ്റിന്‍കര ചിറ്റാര്‍ ഡാമില്‍ 13 വയസുകാരന്‍ മുങ്ങിമരിച്ചു. കുടപ്പനമൂട് സ്വദേശികളായ ഷംനാദ്- ബുഷറ ദമ്പതികളുടെ മകന്‍ സോലിക് (13) ആണ് മരിച്ചത്. നാട്ടുകാരുടെയും ഫയര്‍ ഫോഴ്‌സിന്റെയും തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ചിറ്റാറില്‍ അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു കുടുംബം. ഭക്ഷണം കഴിച്ചു കൈ കഴുകുന്നതിനിടെ കുട്ടി അബദ്ധത്തില്‍ ഡാമിലേക്ക് വീഴുകയായിരുന്നു. വെള്ളറട വിപിഎം എച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് സോലിക്. മൃതദേഹം ആശാരി പള്ളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.