സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി ഇന്ന് മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ ഒഴികെ മറ്റുള്ളയിടങ്ങളില്‍ ഇന്നും നാളെയും വേനല്‍മഴ പെയ്യുമെന്നാണ് വിവരം. വടക്കന്‍ ജില്ലകളില്‍ ഒരാഴ്ച കഴിഞ്ഞാകും വേനല്‍മഴ പെയ്യുകയെന്നും വിവരമുണ്ട്.കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഈ ആഴ്ച വേനല്‍മഴ പെയ്യാന്‍ തീരെ സാധ്യതയില്ലെന്നാണ് പ്രവചനം. മറ്റ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കാം. ശക്തമായ കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.