കേന്ദ്രസർക്കാർ സ്ഥാപനമായ പാളയം കുന്ന് പോസ്റ്റ് ഓഫീസിന്റെ സബ് പോസ്റ്റ് മാസ്റ്ററായി ചാർജ് വഹിച്ചിരുന്ന 2022 ഏപ്രിൽ മാസം മുതൽ 15.10.22 തീയതി വരെയുള്ള കാലയളവിൽ പോസ്റ്റ് ഓഫീസിൽ ഓപ്പണിംഗ് ബാലൻസ് ഉണ്ടായിരുന്ന തുകയും കസ്റ്റമേഴ്സ് പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് സ്കീമിൽ അടച്ച തുകയും വർക്കല പോസ്റ്റ് ഓഫീസിൽ നിന്നും ലഭിച്ച തുക ഉൾപ്പടെ 12 ലക്ഷത്തോളം രൂപ പ്രതി തിരിമറി നടത്തി. അയിരൂർ പോലീസ് കേസ് രജിസ്റ്റർ അന്വേഷണം ആരംഭിച്ചു. പ്രതി വയനാട് ജില്ലയിൽ പലസ്ഥല ങ്ങളിലായി ഒളിവിൽ താമസിക്കുകയും . വർക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അയിരൂർ സി.ഐ. സുധീർ.സി.എൽ. സബ് ഇൻസ്പക്ടർ സജിത്ത്. S, Gr. SI ഇതിഹാസ് ജി.നായർ , ASI സുനിൽ കുമാർ , SCPO സജീവ്, ജയ് മുരുകൻ, രജ്ഞിത്ത്, CPO വിഷ്ണു, ശിവപ്രസാദ എന്നിവരടങ്ങുന്ന അടങ്ങുന്ന സംഘമായ് പ്രതിയെ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തത് '. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.