മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു 12 പേർ മരിച്ചു.

മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു  12 പേർ മരിച്ചു. 25 പേരെ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.40 ഓളം പേർ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. പൂനൈയിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന ബസ് ആണ് പുലർച്ചെ നാലുമണിയോടെ 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്.ഓൾഡ് മുംബൈ- പൂനെ ദേശീയ പാതയിൽ റായ്ഗഡി ലെ ഷിംഗ്രോബ ക്ഷേത്രത്തിന് സമീപമാണ് അപകടം. ഡ്രൈവർ മയങ്ങി പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.