രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. പ്രതിദിന കേസുകൾ 11,000ത്തിനു മുകളിൽലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,109 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻ ദിവസത്തേക്കാൾ 9% വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായി രണ്ടാം ദിവസവും പ്രതിദിന കേസുകൾ 10000 ന് മുകളിലാണ്. ഡൽഹിയിലും മഹാരാഷ്ട്രയിലും പ്രതിദിന കേസുകൾ 1000 ത്തിന് മുകളിൽ എത്തിയതാണ് ദേശീയ തലത്തിലുള്ള കണക്കുകളിലും പ്രതിഫലിച്ചത്.