*ഈമാസം സംസ്ഥാനത്ത് ബാങ്കുകള്‍ അടഞ്ഞുകിടക്കുക 11 ദിവസം. ഏപ്രില്‍ 2, 9, 16, 23, 30 തീയതികള്‍ ഞായറാഴ്ചയാണ്.*
ഏപ്രില്‍ 8, 22 തീയതികള്‍ യഥാക്രമം രണ്ടും നാലും ശനിയാഴ്ചകളായതിനാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഇതിന് പുറമേ ദുഃഖവെള്ളി ദിനമായ ഏപ്രില്‍ 7നും അംബേദ്കര്‍ ജയന്തിദിനമായ 14നും വിഷുദിനമായ 15നും അവധിയാണ്. റംസാന്‍ പ്രമാണിച്ച് 21നും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഏപ്രില്‍ 7, 8, 9 തീയതികളില്‍ തുടര്‍ച്ചയായി ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പ്രത്യേകതയുണ്ട്.