ലോകത്തെ സ്വാധീനിച്ച 100 പേരിൽ രാജമൗലിയും ഷാരൂഖും; ടൈം മാഗസിൻ പട്ടിക

ടൈം മാഗസിൻ പുറത്തിറക്കിയ ലോകത്തെ സ്വാധിനീച്ച 100 പേരുടെ പട്ടികയിൽ ഇന്ത്യൻ സിനിമയ്ക്കഭിമാനമായി ഷാരൂഖ് ഖാനും എസ് എസ് രാജമൗലിയും. 2023-ലെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ചാൾസ് രാജാവ്, ട്വിറ്റർ സിഇഒ ഇലോൺ മസ്ക് എന്നിവരും പട്ടികയിലിടം നേടിയിട്ടുണ്ട് 12 ലക്ഷത്തിലധികം പേരാണ് ഇതിനായി വോട്ട് രേഖപ്പെടുത്തിയത്. ‘ഷാരൂഖ് ഖാൻ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി എന്നും അറിയപ്പെടും. ഷാരൂഖ് ഖാൻ എന്ന പ്രതിഭാസത്തെ അടുത്തറിയുന്ന ഒരാൾക്ക്, അദ്ദേഹത്തെ കുറിച്ച്150 വാക്കുകളിൽ എഴുതാൻ കഴിയില്ല’, എന്നാണ് ദീപിക പദുക്കോൺ നടന്റെ ടൈം മാഗസിൻ പ്രൊഫൈലിൽ കുറിച്ചത്. പ്രേക്ഷകരെ അറിയുന്ന സംവിധായകനാണ് രാജമൗലിയെന്നായുരന്നു ആലിയാ ഭട്ട് പറഞ്ഞത്. ‘അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുക എന്നത് എന്റെ കരിയറിലെ സ്വപ്നങ്ങളിലൊന്നായിരുന്നു. അത് ആർ ആർ ആറിലൂടെ സാധിച്ചു. വൈവിധ്യമാർന്ന അഭിരുചികളും സംസ്‌കാരവുമുള്ള ഒരു വലിയ രാജ്യമാണ് ഇന്ത്യ. ഇതെല്ലാം അദ്ദേഹത്തിലുമുണ്ട്. അത് രാജമൗലി തന്റെ സിനിമകളിലൂടെ നമ്മെ ഒന്നിപ്പിക്കുന്നു.’എഴുത്തുകാരൻ സൽമാൻ റുഷ്ദി, ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബാപ്പേ, ടെലിവിഷൻ അവതാരക പദ്മാ ലക്ഷ്മി, മൈക്കൽ ജോർദാൻ, ബെല്ലാ ഹാദിദ്, ഗായിക ബിയോൺസ്, ഏഞ്ജല ബാസറ്റ്, ലയണൽ മെസ്സി, കിംഗ് ചാ‍ൾസ് തുടങ്ങിയവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.