മധ്യവേനലവധിക്കാലം വിനോദകരവും വിജ്ഞാനപ്രദവുമാക്കാൻ ആക്കുളം ടൂറിസ്റ്റ് വില്ലേജ് ഒരുങ്ങുന്നു. അസ്ത്ര കമ്യൂണിറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന അസ്ത്ര സമ്മർ ക്യാമ്പ് ഏപ്രിൽ 10 മുതൽ മെയ് 25 വരെ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ നടക്കും.
പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, ക്ലേ മോഡലിംഗ്, ക്രാഫ്റ്റ് മേക്കിംഗ്, ഡൂഡിലിംഗ്, മണ്ഡാല ആർട്ട്, 2D കാരക്ടർ മേക്കിംഗ്, ഗാർഡനിംഗ്, യോഗ, സുംബ, ആർച്ചെറി & എയർ ഗൺ, ക്രിയേറ്റീവ് ടോക്ക്, ഗെയിം സെഷൻസ് , കുക്കിംഗ്, ഡിസൈൻ & തിങ്കിംഗ്, സ്റ്റോറി ടെല്ലിംഗ് എന്നിവയിലാണ് പരിശീലനം. ആഴ്ചയിൽ അഞ്ച് ദിവസമാണ് ക്ലാസുകൾ നടക്കുക.
കുട്ടികളിലെ സർഗശേഷി പരിപോഷിപ്പിക്കുന്നതിനും വേറിട്ട കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരം കൂടിയാണ് അസ്ത്ര സമ്മർ ക്യാമ്പ്. ഏഴ് മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. രാവിലെ 9.30 മുതൽ 3.30 വരെയാണ് ക്ലാസുകൾ.
ക്യാമ്പ് രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
ഫോൺ 7907445798, 7594071127
വാട്‌സ് ആപ്പ് 8714101625
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ടിക്കറ്റ് കൗണ്ടറിലും രജിസ്റ്റർ ചെയ്യാവുന്നതാണ്.