വാമനപുരം എംഎൽഎ ഡി.കെ മുരളിയുടെ മകന്റെ വിവാഹം ലളിതമായ ചടങ്ങുകളോടെ; 1 ലക്ഷം രൂപ ഇ.കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന് നൽകി,

വാമനപുരം: വാമനപുരം എംഎൽഎയും സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ഡി.കെ മുരളിയുടെ മകന്റെ വിവാഹം ഏപ്രിൽ 12 ന് നടക്കും. ഡി.കെ മുരളി ആർ. മായ ദമ്പതികളുടെ മകൻ ബാലമുരളിയുടെയും കിളിമാനൂർ പോങ്ങനാട് സ്വദേശികളായ പ്രകാശ് അനിത ദമ്പതികളുടെ മകൾ അനുപമയുടെയും വിവാഹം സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വളരെ ലളിതമായ ചടങ്ങുകളോടെ നടക്കും. ആർഭാടങ്ങൾ ഒഴിവാക്കി നടക്കുന്ന വിവാഹത്തിന് മുന്നോടിയായി എം.എൽ.എ ഒരുലക്ഷം രൂപ ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറി. ട്രസ്റ്റിന് വേണ്ടി സിപിഐഎം ജില്ലാ സെക്രട്ടറി അഡ്വ.വി ജോയ് എംഎൽഎ
ചെക്ക് ഏറ്റുവാങ്ങി. കൂടാതെ മുതലക്കുഴിയിലെ സ്നേഹതീരം, വെഞ്ഞാറമൂടിലെ ആശ്രയതീരം,സ്നേഹ സ്പർശം,ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പുവർ ഹോം തുടങ്ങി മണ്ഡലത്തിലെ എല്ലാ അനാഥാലയങ്ങളിലെ അന്തേവാസികൾക്കും വിവാഹ ദിവസം ഉച്ചനേരത്തെ ഭക്ഷണം നൽകുമെന്ന് എംഎൽഎ പറഞ്ഞു.