SNVUPS പൊരുന്തമൺ, LMLPS മേൽപൊരുന്തമൺ എന്നീ സ്കൂളുകളിൽ പുതുതായി നിർമിച്ച കിച്ചൺ കം സ്റ്റോർ റൂം ഉദ്ഘാടനംആറ്റിങ്ങൽ എം. പി.അഡ്വ. അടൂർ പ്രകാശ് നിർവഹിച്ചു

പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡിൽ സ്ഥിതിചെയ്യുന്ന SNVUPS പൊരുന്തമൺ, LMLPS മേൽപൊരുന്തമൺ എന്നീ സ്കൂളുകളിൽ പുതുതായി നിർമിച്ച കിച്ചൺ കം സ്റ്റോർ റൂം ഉദ്ഘാടനം 1.03.2023 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ബഹു. ആറ്റിങ്ങൽ എം. പി.അഡ്വ. അടൂർ പ്രകാശ് നിർവഹിച്ചു.

 പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജി. ശാന്തകുമാരി യുടെ അദ്ധ്യക്ഷതയിൽ SNVUPS ൽ വച്ചു നടന്ന പൊതുസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. വിപിൻ വി. എസ് സ്വാഗതം ആശംസിച്ചു ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ. ജി. ജി ഗിരികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
കിളിമാനൂർ BPC സാബു വി. ആർ, ജാസ്മിൻ ഇ. കെ(HM, SNVUPS )ജയപ്രമീള ജെ. എൽ (HM Lmlps) അജിത. എസ് (Rtd. HM Lmlps) ആരോഗ്യ.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഡി രഞ്ജിതം ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ബി. ജയചന്ദ്രൻ, ജി രവീന്ദ്ര ഗോപാൽ, ആശ എ. സ് എസ് ശിവപ്രസാദ് എന്നിവർ സംസാരിച്ചു