എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ സമ്മേളനം 27ന് നടക്കും . ആറ്റിങ്ങൽ മിനി ടൗൺഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സംസ്ഥാന പ്രസിഡന്റ് അനുശ്രീ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തോടനുബന്ധിച്ച് ലോഗോ പ്രകാശനം, വിളംബരജാഥ, പതാകദിനം, ക്രിക്കറ്റ് ടൂർണ്ണമെന്റ്, അനാഥാലയ സന്ദർശനം, പഴയകാല എസ്എഫ്ഐ പ്രവർത്തകരുടെ സംഗമം എന്നിവ സംഘടിപ്പിക്കും.
സമ്മേളനത്തിന്റെ ലോഗോയുടെ പ്രകാശനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു നിർവഹിച്ചു . സിപിഐ എം ഏരിയ കമ്മിറ്റി അംഗം M പ്രദീപ് , എസ്എഫ്ഐ ഏരിയ പ്രസിഡണ്ട് വിജയ് വിമൽ , സെക്രട്ടറി ആനന്ദ് , ആദിത്യ ശങ്കർ ,ബേഷ്മ എന്നിവർ പങ്കെടുത്തു.