ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള 3 അംഗ സംഘം യുവതി താമസിക്കുന്ന ഹോട്ടൽ മുറിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. തൊഴിൽ സംബന്ധമായി പ്രതികൾ പറഞ്ഞത് അനുസരിക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. കോവളം എസ് എച്ച് ഒ ബിജോയ്, എസ് ഐ അനീഷ് കുമാർ, സി പി ഒ മാരായ ഷൈൻ ജോസ്, സെൽവദാസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ കേസിൽ ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.