ആറ്റിങ്ങലില്‍ ആലംകോട് ഭര്‍ത്തൃമാതാവിനെയും സ്വന്തം മകളെ മൃഗീയമായി കൊല്ലാന്‍ കാമുകന് കൂട്ടുനിന്ന അനുശാന്തി ഇപ്പോള്‍ മൂത്രപ്പുരയും കക്കൂസും കഴുകുന്നതിന്റെ ചുമതലക്കാരിയാണ്. ഇതിനൊപ്പം പാചകവും ചെയ്യുന്നു.തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അച്ചടക്കമുള്ള തടവുകാരിയാണ് ഇവര്‍. ചെയത കുറ്റത്തില്‍ അനുശാന്തി പശ്ചാത്തപിക്കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.രണ്ടാം ബ്ലോക്കില്‍ മറ്റൊരു ജീവപര്യന്തം തടവുകാരിക്കൊപ്പമാണ് അനുശാന്തി കഴിയുന്നത്. അതേസമയം വീട്ടുകാര്‍ ആരും അനുശാന്തിയെ തിരിഞ്ഞു നോക്കുന്നില്ല.ആറ്റിങ്ങല്‍ ആലംകോട് ഇരട്ടക്കൊലക്കേസില്‍ തൂക്കുകയര്‍ കാത്ത് കഴിയുന്ന നിനോ മാത്യുവിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ മേസ്തിരിപ്പണിയാണ്.അതേസമയം, അനുശാന്തിയുടെ ക്രൂരതയ്ക്ക് കാലം കാത്തുവച്ച ശിക്ഷ ചില്ലറയല്ല. അനുവിന്റെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടമായി.കാഴ്ച്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയെ തുടര്‍ന്ന് നേത്രരോഗ ചികിത്സ തേടാനായി സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചും രണ്ട് മാസത്തെ പരോള്‍ അനുശാന്തിക്ക് നേരത്തേ അനുവദിച്ചിരുന്നു.സ്വന്തം കുഞ്ഞിനെയും അമ്മായി അമ്മയെയും കൊലപ്പെടു ത്തിയ കേസില്‍ അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും കൂട്ടുപ്രതിയായ കാമുകന്‍ നിനോ മാത്യുവിന് വധശിക്ഷയും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു.നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭര്‍ത്താവിന്റെ അമ്മ ഓമനയേയും കാമുകനുമായി ചേര്‍ന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നാണ് കേസ്.ടെക്‌നോപാര്‍ക്കില്‍ ജോലിചെയ്യുന്നതിനിടെയാണ് സഹപ്രവര്‍ത്തകനായ നിനോ മാത്യുവുമായി അനുശാന്തി പ്രണയത്തിലാവുന്നത്.അനുശാന്തി ഫോണിലൂടെ നിനോ മാത്യുവിന് അയച്ചുകൊടുത്ത വീടിന്റെ ചിത്രങ്ങളും വീട്ടിലേക്കുള്ള വഴിയുടെ ചിത്രങ്ങളും കേസില്‍ ഏറെ നിര്‍ണായകമായ തെളിവുകളായി. ശിക്ഷ വിധിക്കുന്നതിനിടെ കോടതിയുടെ ഭാഗത്തുനിന്ന് പ്രതികള്‍ക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് ഉണ്ടായത്.ജയിലില്‍ നിര്‍മ്മിക്കുന്ന പുറത്തു വില്ക്കുന്ന ഇഡലി, സാമ്പാര്‍, വിവിധ പലഹാരങ്ങള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളുടേയും മേല്‍നോട്ടം അനുശാന്തിക്കുണ്ട്.പാചകം ചെയ്യാന്‍ പറഞ്ഞാലും യാതൊരു മടിയുമില്ലാതെ കര്‍ത്തവ്യം രണ്ടു കൈയും നീട്ടി സ്വീകരിക്കും. ചമ്മന്തിപ്പൊടിയാണ് സ്‌പെഷ്യല്‍ ഐറ്റം.പുറത്തുവില്‍ക്കാനുള്ള ചമ്മന്തിപ്പൊടി ഉണ്ടാക്കുന്നതില്‍ വിദഗ്ധയാണത്രേ. ജയിലിലെ ജോലികള്‍ക്ക് അനുശാന്തിക്ക് ദിവസം 138 രൂപ ശമ്പളമായി കിട്ടുന്നുണ്ട്.