തിരുവനന്തപുരം കാട്ടാക്കടയിൽ വിമുക്തഭടൻ ബന്ധുവിന്‍റെ വീടിന് തീയിട്ടു

കുടുംബങ്ങൾ തമ്മിൽ നേരത്തെ തന്നെ വഴി തർക്കം ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്

തിരുവനന്തപുരം: കാട്ടാക്കട അമ്പലത്തിന് കാലയിൽ വിമുക്ത ഭടൻ ബന്ധുവിൻ്റെ. വീട്ടിൽ അതിക്രമിച്ച് കയറി വീടിനു തീയിട്ടു. വിമുക്ത ഭടനായ അജയകുമാർ ആണ് ബന്ധുവും വിമുക്ത ഭടനുമായ സുരേഷ് കുമാറിൻ്റെ വീട്ടിൽ അതിക്രമം കാണിച്ചത്.

ഈ സമയം സുരേഷ് കുമാർ വീട്ടിൽ ഇല്ലായിരുന്നു. സുരേഷ് കുമാറിന്‍റെ ഭാര്യ പദ്മജ, മകൾ നീതി , നീതിയുടെ മകൻ സിദ്ധാർത്ഥ് 5 എന്നിവർ വീട്ടിൽ മാത്രമാണ് ഉണ്ടായിരുന്നത്. കുഞ്ഞിന് നേരെയും അതിക്രമം നടത്തി.

സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ സുരേഷ് കുമാറിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ സുരേഷ് പോലീസിനെയും അഗ്നി രക്ഷാ സേനയെയുന് വിവരം അറിയിച്ചു.
ജയകുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബങ്ങൾ തമ്മിൽ നേരത്തെ തന്നെ വഴി തർക്കം ഉണ്ടായിരുന്നു. ഇതിൻ്റെ പേരിൽ പ്രശ്നങ്ങൾ നടന്നിരുന്നു. ഇന്ന് മദ്യപിച്ച് മദ്യ കുപ്പിയുമായി എത്തിയാണ് ജയകുമാർ അതിക്രമം നടത്തിയത്. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.