തിരുവനന്തപുരം: സീരിയലുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി ഗീത എസ് നായര്‍ അന്തരിച്ചു. പകല്‍പ്പൂരം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിയാണ്. 63 വയസ് ആയിരുന്നു.ഏഷ്യാനെറ്റിലും അമൃത ടിവിയിലും സംപ്രേഷണം ചെയ്ത വിവിധ പരമ്പരകളില്‍ ഗീത എസ് നായര്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛന് പരേതനായ എ ആര് മേനോന്. അമ്മ പരേതയായ സാവിത്രി അമ്മ (റിട്ട. കനറാ ബാങ്ക്), സഹോദരി ഗിരിജ മേനോന് (റിട്ട. കനറാ ബാങ്ക്), മക്കള്‍ വിനയ് കുമാര്‍ (ദുബൈ), വിവേക് (ദില്ലി), മരുമക്കള്‍ ആര്‍തി, ദീപിക. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ശാന്തികവാടത്തില്‍.