പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ദേശീയപാതയിലെ കല്ലമ്പലത്തിനു സമീപം മണമ്പൂരിൽ ബസ് കാത്തു നിൽക്കുമ്പോൾ പാഞ്ഞുവന്ന കാറിടിച്ച് കെറ്റിസിടി ആർട്സ് കോളേജിലെ ശ്രേഷ്ഠ എന്ന മിടുക്കിക്ക് ജീവൻ നഷ്ടപ്പെടുമ്പോൾ , അതൊരു നാടിന്റെയും നാട്ടുകാരുടെയും തീരാദുഃഖമായി മാറുകയായിരുന്നു.
രാവിലെ കോളേജിലേക്ക് പോയ പ്രിയമകളെയും കാത്തിരുന്ന രക്ഷകർത്താക്കൾക്ക് തീക്കട്ടപോലെയായിരുന്നു ഈ ദുരന്തം എത്തിയത് .
ആറ്റിങ്ങൽ മാമത്തെ പ്രസിദ്ധമായ ലിപ്റ്റൻ കുടുംബത്തിലെ സുകുമാരൻനായരുടെ ജ്യേഷ്ഠ സഹോദരൻ ശ്രീധരൻനായരുടെ മകൻ വിജയകുമാറിന്റെ മകളാണ് ശ്രേഷ്ഠ. അടുത്തകാലത്താണ് ലേബർ ഓഫീസർ ആയിരുന്ന വിജയകുമാർ റിട്ടയർ ചെയ്തത്. മഞ്ജുവാണ് ശ്രേഷ്ഠയുടെ മാതാവ് . സഹോദരി തേജസ് വിവാഹിതയാണ്. ഷാനാണ് തേജസിന്റെ ഭർത്താവ്.
മാമം ജി വി ആര്‍ എം എൽ പി സ്കൂളിന് സമീപം ശ്രീസരസിൽ താമസിച്ചിരുന്ന വിജയകുമാറും കുടുംബവും ഇപ്പോൾ രേവതി ആഡിറ്റോറിയത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെ അണ്ടൂർ എൽപിഎസിനു സമീപത്തെ ആക്കോട്ട് വീട്ടിലാണ് താമസിക്കുന്നത്.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ അനന്തര നടപടികൾക്ക് ശേഷമാകും സംസ്കരിക്കുക .