ഇന്ന് വൈകുന്നേരം മൂന്നര മണിയോടെ വർക്കല പാലച്ചിറ കാറാത്തല ആയിരുന്നു സംഭവം. പാലച്ചിറയിൽ ഇറച്ചിക്കട നടത്തുന്ന പാലച്ചിറ തരിശ് വിള വീട്ടിൽ ബദറുദ്ധീന്റെ മകൻ അനസാണ്(45) മരണപ്പെട്ടത്. എതിർ ദിശയിൽ വന്ന സ്വകാര്യ ബസ് അനസ് സഞ്ചരിച്ച ബൈക്കിൽ ഇരിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.