കല്‍പ്പറ്റ: നിരവധി പേരെ വിവാഹം ചെയ്ത് ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്ന തട്ടിപ്പുവീരനെ പുതിയ വധുവിന്റെ വീട്ടിലെത്തി പിടികൂടി പൊലീസ്. ഗുരുവായൂര്‍ രായന്മരാക്കാര് വീട്ടില്‍ റഷീദ് (41) നെയാണ് മാനന്തവാടി പിലാക്കാവില്‍ നിന്നും പുതിയ വിവാഹം കഴിച്ച് സുഖവാസം നടത്തുന്നതിനിടെ വൈത്തിരി പോലീസ് പിടികൂടിയത്. വൈത്തിരിയില്‍ നിന്നും 2011-ല്‍ ഒരു യുവതിയെ വിവാഹം ചെയ്ത് മുങ്ങി നടക്കുകയായിരുന്നു ഇയാള്‍. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. നിര്‍ധനരായ യുവതികളെ കണ്ടെത്തുകയും അവരെ വിവാഹം കഴിക്കുകയും പിന്നീട് കുറച്ചുമാസങ്ങള്‍ക്ക് ശേഷം വധുവിന്റെ സ്വര്‍ണവും മറ്റുമായി മുങ്ങി വീണ്ടും വിവാഹം കഴിക്കുന്ന രീതിയായിരുന്നു റഷീദിനെന്ന് പൊലീസ് പറഞ്ഞു. മോഷണക്കേസിലും റഷീദ് പ്രതിയാണ്. സമാനമായി പത്തോളം വിവാഹങ്ങൾ ഇയാൾ കഴിച്ചിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്തെ മുഴുവന്‍ സ്റ്റേഷനുകളിലേക്കും ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും മറ്റിടങ്ങളില്‍ ഇയാള്‍ക്കെതിരെ സമാന കേസുകളുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു. എ എസ് ഐ മുജീബ് റഹ്മാന്, സീനിയര്‍ സി പി ഒ ശാലു ഫ്രാന്‍സിസ്, ഡ്രൈവര്‍ വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.അതേസമയം, ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിലായി. തേക്കുംമൂട് വഞ്ചിയൂർ സ്വദേശി ബിജു (38), ഗൗരീശപട്ടം ടോണി നിവാസിൽ റിനോ ഫ്രാൻസിസ് (32) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലംപള്ളി, ഇളംകുളം, ചെറുവയ്ക്കൽ, കരിമ്പുംകോണം തുടങ്ങിയ സ്ഥലങ്ങളിൽ ബൈക്കിൽ കറങ്ങി മാല പൊട്ടിച്ച സംഘമാണ് പിടിയിലായത്. വിവിധ സ്ഥലങ്ങളിലെ 250 ഓളം സി.സി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.വ്യാജ നമ്പറുള്ള ബൈക്കിലെത്തി മാല പൊട്ടിച്ചശേഷം നമ്പറും നിറവും മാറ്റിയശേഷമാണ് പ്രതികൾ അടുത്ത മോഷണം നടത്തുന്നത്. പ്രായമായ സ്ത്രീകളുടെ മാലകളാണ് പ്രതികൾ പൊട്ടിച്ചെടുത്തത്. നാലു സ്ഥലങ്ങളിലായി 12 പവനോളം മാലകളാണ് പ്രതികൾ പൊട്ടിച്ചത്. ശ്രീകാര്യം ഇൻസ്പെക്ടർ കെ.ആർ. ബിജു, എസ്.ഐമാരായ ബിനോദ് കുമാർ, എം. പ്രശാന്ത്, സി.പി.ഒമാരായ വിനീത്, സന്ദീപ്, പ്രശാന്ത്, ബിനു, ഷെർഷ ഖാൻ, വിനോദ്, ദീപു തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.