തന്റെ വീട്ടുവളപ്പിലെ പച്ചക്കറി തോട്ടത്തിൽ നിന്നും വിളവെടുക്കുന്ന ജയറാമിനെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക. വെള്ളരി, മത്തൻ, കത്തിരിക്ക, തക്കാളി, വഴുതനങ്ങ തുടങ്ങി നിരവധി പച്ചക്കറികൾ അദ്ദേഹം വിളവെടുക്കുന്നുണ്ട്. മനസ്സിനക്കരെ എന്ന ചിത്രത്തിലെ 'മറക്കുടയാൽ മുഖം മറയ്ക്കും' എന്ന ഗാനവും പശ്ചാത്തലത്തിൽ ജയറാം ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ജയറാമിനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തുന്നത്. 'ആക്ടർ , മിമിക്രി ആര്ടിസ്റ്റ്, ആനപ്രേമി, ചെണ്ടക്കാരൻ, കർഷകൻ, ഗായകൻ.. എന്നിങ്ങനെ തുടരുന്നു ജയരാമേട്ടന്റെ ജീവിതം, പാട്ടു കേട്ടപ്പോ തന്നെ ആ പാട്ടിലെ സീനുകളോക്കെ മനസ്സിൽ തെളിഞ്ഞു.... എവർഗ്രീൻ ഐറ്റംസ് ആണ് അതൊ