വ്യത്യസ്ഥ രണ്ട് അപകടങ്ങളിലായി മൂന്ന് പേർക്ക് പരിക്ക്. കിളിമാനൂർ ആലംകോട് റോഡിലാണ് അപകട പരമ്പര അരങ്ങേറിയത്. ഇന്ന് പുലർച്ചെയായിരുന്നു ആദ്യ അപകടം നടന്നത് ആലംകോട് നിന്ന് കിളിമാനൂർ ഭാഗത്തേയ്ക്ക് വരുകയായിരുന്ന കാർ വെള്ളം കൊള്ളിക്ക് സമീപം കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അടുത്ത അപകടം ഇന്ന് രാവിലെ പത്ത് മണിയോട് കൂടിയായിരുന്നു. കിളിമാനൂർ ചെങ്കിക്കുന്നിന് സമീപം നിർത്തിയിട്ട് മീൻ വിൽക്കുകയായിരുന്ന പെട്ടി ഓട്ടോറിക്ഷയുടെ പുറകിൽ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മീൻ വിൽപന നടത്തുകയായിരുന്ന വാലൻചേരി സ്വദേശി നിസ്സാം ( 35 ) ന് ഗുരുതര പരിക്കേറ്റു.