തിരുവനന്തപുരം: നഗരത്തിലെത്തുന്ന സാധാരണകാര്‍ക്ക് ആവശ്യമായ പൊതുശുചിമുറികള്‍ സ്ഥാപിക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. തിരുവനന്തപുരം നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്. നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ശുചിമുറികള്‍ വൃത്തിയായി പരിപാലിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. പൊതുശുചിമുറികള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം. പബ്ലിക് ഓഫീസുകളില്‍ എത്തുന്നവര്‍ക്ക് അവിടത്തെ ശുചിമുറികള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കണമെന്ന് വഴുതക്കാട് ലെനിന്‍ നഗര്‍ സ്വദേശി വി. സോമശേഖരന്‍ നാടാര്‍ സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടു.