സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവനാണ് (89 മരിച്ചത്. കോവിഡിന് പുറമെ മറ്റ് രോഗങ്ങളും ഇയാൾക്ക് ഉണ്ടായിരുന്നതായും, അതും മരണത്തിന് കാരണമായതായും ഡി എം ഒ ഡോ. നാരായണ നായക് അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. കണ്ണൂരിൽ മൂന്ന് പേരാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഒരാഴ്ച സൂക്ഷ നിരീക്ഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ ശേഷിയുള്ള വകഭേദമായതിനാൽ ജാഗ്രത ശക്തമാക്കണമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.