കൊച്ചി: മുൻ അഡ്വക്കേറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി (79) അന്തരിച്ചു. യുഡിഎഫ് ഭരണകാലത്ത് അഡ്വക്കേറ്റ് ജനറൽ ആയിരുന്നു. 1968ൽ ആണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത് തുടങ്ങിയത്. 1972ൽ ദണ്ഡപാണി അസോസിയേറ്റ്സ് എന്ന അഭിഭാഷക സ്ഥാപനം തുടങ്ങി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവായും ദക്ഷിണ റെയിൽവേയുടെ മുൻ സീനിയ പാനൽ കൗൺസിൽ അംഗവുമായിരുന്നു. ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്‍റുമായിരുന്നു