സ്വർണവില തുടർച്ചയായി മുന്നേറുന്നു, ഇന്നും വില ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,175 രൂപയിലും പവന് 41,400 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. ഇന്നത്തെ പോലെ ഗ്രാമിന് 15 രൂപ വർധിച്ച് 5,160 രൂപയിലും പവന് 120 രൂപ വർധിച്ച് 41,280 രൂപ നിരക്കിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.ഇതോടെ രണ്ട് ദിവസമായി ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർദ്ധിച്ചു. ഫെബ്രുവരിയിൽ പൊതുവേ ഇടിഞ്ഞു നിന്ന സ്വർണവില മാർച്ചിൽ മുന്നേറ്റ ട്രെൻഡ് തിരിച്ചുപിടിച്ചിരിക്കുകയാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡിന്റെ മുന്നേറ്റം അവഗണിച്ച് ഇന്നലെ രാജ്യാന്തര സ്വർണ വില ഉയർന്നു. അമേരിക്കൻ 10വർഷ ബോണ്ട് യീൽഡ് 4%ലേക്ക് കയറിയ ഇന്നലെ രാജ്യാന്തര സ്വർണ വില 1850 ഡോളർ വരെ മുന്നേറി.