പോത്തൻകോട് യുവാവിനും സുഹൃത്തിനും നടുറോഡിൽ ക്രൂരമർദനം: മൂന്നു പേർ പിടിയിൽ

പോത്തൻകോട് ∙ യുവാവിനെയും സുഹൃത്തിനെയും മുൻവൈരാഗ്യത്തിന്റെ 
പേരിൽ വഴിയിൽ തടഞ്ഞുവച്ച്  ക്രൂരമായി മർദിക്കുകയും മുഖത്ത് ഇന്റ‍‍ർലോക്ക് 
സിമന്റുകട്ട കൊണ്ടിടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ 
പള്ളിപ്പുറം പാച്ചിറ പാണ്ടിവിളവീട്ടിൽ  എ. ഫൈസൽ ( 28 ), പാച്ചിറ നിജനിവാസിൽ
 എസ്. മുഹമ്മദ്ഷാ (36), പാച്ചിറ റഫീഖ് മൻസിലിൽ കെ. ഷഫീഖ് ( 29 ) എന്നിവരെ 
മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു. 
സംഭവത്തിൽ ഒരു പ്രതിയെക്കൂടി പിടികിട്ടാനുണ്ട്. അണ്ടൂർക്കോണം പാച്ചിറ 
ആനൂർപള്ളിക്കു സമീപം പുതുവൽപുത്തൻവീട്ടിൽ എസ്. വിനോദിനും സുഹൃത്ത് 
സജിക്കുമാണ് മർദനമേറ്റത്. ഇതേ തുടർന്ന് വിനോദ് മെഡിക്കൽകോളജ് ആശുപത്രിയിൽ 
ചികിൽസ തേടിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 10 .30തോടെ അണ്ടൂർക്കോണം 
പാച്ചിറയിൽ യത്തീംഖാനയ്ക്കു സമീപമായിരുന്നു സംഭവം.