വര്‍ക്കല: യുവകലാസാഹിതി വര്‍ക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, ഗുരു വന്ദനം പരിപാടി സംഘടിപ്പിച്ചു.

വര്‍ക്കല: യുവകലാസാഹിതി വര്‍ക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, ഗുരു വന്ദനം പരിപാടി സംഘടിപ്പിച്ചു. അധ്യാപകനും കവിയും പ്രഭാഷകനുമായിരുന്ന പ്രൊഫ. കുമ്മിള്‍ സുകുമാരന്റെ വസതിയില്‍ നടന്ന പരിപാടി ഡോ. എസ്. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഗുരുശിഷ്യ പാരസ്പര്യത്തില്‍ വിള്ളല്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ആദരണീയ വ്യക്തിത്വങ്ങളെ അനുസ്മരിക്കുന്നതിനും പുതുതലമുറയ്ക്ക് അറിവു പകര്‍ന്നു നല്‍കുന്നതിനും ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുവകലാസാഹിതിയുടെ ഗുരുവന്ദനം പരിപാടി ഏറെ മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവകലാസാഹിതി വര്‍ക്കല മണ്ഡലം പ്രസിഡന്റ് ഷോണി ജി. ചിറവിള അധ്യക്ഷത വഹിച്ചു. ഡോ. ബി. ഭുവനേന്ദ്രന്‍. ഡോ. എം. ജയരാജു, എം. സഞ്ജീവ്, വി മണിലാല്‍ ചെറുന്നിയൂര്‍ ബാബു, കേണല്‍ എസ്. ജയകുമാര്‍, സന്ധ്യ കെ.എസ്, ദീപു കെ.എസ്, ബാലകൃഷ്ണന്‍, സുജാതന്‍ കെ.അയിരൂര്‍, മുബാറക്ക് റാവുത്തര്‍ എന്നിവര്‍ സംസാരിച്ചു. മണിലാല്‍ വര്‍ക്കല, ജി. മനോഹര്‍, ഇടവ ഉണ്ണി, ഷീബാ ശ്രീകുമാര്‍, ചെറുന്നിയൂര്‍ സിന്ധു എന്നിവര്‍ പ്രൊഫ. കുമ്മിള്‍ സുകുമാരന്റെ ഗാനങ്ങള്‍ ആലപിച്ചു.