സ്വർണവില വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 75 രൂപ നിരക്കിലും പവന് 600 രൂപ നിരക്കിലും ആണ് ഇന്ന് വില വർധിച്ചത്. ഇതോടെ ഗ്രാമിന് 5,215 രൂപയിലും പവന് 41,720 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്.ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഇന്നലെ വർധിച്ചിരുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നലെ വർധിച്ചത്. അതായത് ഗ്രാമിന് 5,140 രൂപയിലും പവന് 41,120 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും ഉയർന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു 5,090 രൂപയിലും പവന് 40,720 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. സ്വർണ വില രണ്ട് ദിവസമായി കുത്തനെ ഉയർന്നതോടെ ആഭരണം വാങ്ങാനിരുന്നവർ വില കുറയാൻ കാത്തിരിക്കണോ അതോ വില ഇനിയും ഉയരും മുമ്പ് വാങ്ങിവെക്കണോ എന്ന ആശങ്കയിലാണ്. അമേരിക്കയിൽ മാന്ദ്യ സൂചനകൾ വീണ്ടും ബലപ്പെട്ടതോടെ സ്വർണത്തിന് ഇനി വില ഉയർന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.