കിളിമാനൂർ : അതി കഠിനമായ വേനലിൽ കുടിവെള്ളത്തിനായി ആളുകൾ പരക്കം പായുമ്പോൾ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച വാട്ടർ എടിഎംകൾ അധികാരികളുടെ അനാസ്ഥ മൂലം ആസന്നമായ സ്മൃതിയിലാണ്. സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുന്ന മിനറൽ വാട്ടർ കമ്പനികളെ സഹായിക്കാൻ ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന ഇത്തരത്തിലുള്ള വാട്ടർ എടിഎം സംവിധാനങ്ങളെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിക്കുന്ന അധികാരി വർഗ്ഗത്തിന്റെ സമീപനങ്ങൾക്കെതിരായി ശക്തമായ പൊതുജന പ്രതിഷേധം ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യമാണ്. ഇത്തരത്തിൽ പഴയ കുന്നുമ്മൽ പ്രൈവറ്റ് ബസ്റ്റാൻഡിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചിരിക്കുന്ന വാട്ടർ എടിഎം സംവിധാനം പ്രവർത്തനരഹിതമായി നാളേറെയായി എന്നാൽ ഇതിന്റെ മെയിന്റനൻസ് ചെയ്യുവാനോ ഇതിനെ പ്രവർത്തനക്ഷമമാക്കുവാനോ വേണ്ട നടപടികൾ അധികാരികളുടെ പക്ഷത്തുനിന്ന് ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് എഐവൈഎഫ് വാട്ടർ എടിഎമ്മിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു