കുട്ടികളിൽ മാതൃകാപരമായ പെരുമാറ്റരീതിയും സഹജീവി സ്നേഹവും വളർത്തുന്നതിനായി പോങ്ങനാട് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ജെ.ആർ സി യുടെയും ആഭിമുഖ്യത്തിൽ *കനിവിന്റെ കട* എന്ന ഒരു പരിപാടിയ്ക്ക് തുടക്കം കുറിച്ചു . കച്ചവടക്കാരൻ ഇല്ലാത്ത കട എന്നതാണ് ഇതിന്റെ പ്രത്യേകത. സുമനസ്സുകൾ നൽകുന്ന പഠനോപകരണങ്ങൾ ശേഖരിച്ച് സ്കൂളിൽ തന്നെ പഠിക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് വരുന്ന അധ്യയന വർഷം തുടങ്ങുമ്പോൾ തന്നെ വിതരണം ചെയ്യാനാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളെ പോലെ തന്നെ അധ്യാപകർക്കും ജീവനക്കാർക്കും ഈ പരിപാടിയിൽ പങ്കാളികളാകാവുന്നതാണ്.പേന, പെൻസിൽ നോട്ട്ബുക്ക്, ബാഗ്, ജോമട്രിക് ബോക്സ് എന്നിങ്ങനെ നിരവധിയായ പഠനോപകരണങ്ങൾ ഈ പരിപാടിയിലൂടെ എല്ലാവർക്കും നൽകാൻ കഴിയുന്നതായിരിക്കും.സ്കൂൾ മദർ പി. ടി. എ പ്രസിഡന്റ് ദിനുബാബു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജി. അനിൽകുമാർ പഠനോപകരണങ്ങൾ കുട്ടികളിൽ നിന്ന് ഏറ്റു വാങ്ങി.പ്രസ്തുത ചടങ്ങിൽ ജെ. ആർ. സി കോർഡിനേറ്റർ വിശാഖ്. ആർ , സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ സുരേഷ്കുമാർ. റ്റി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും സന്നിഹതരായിരുന്നു.