പൊങ്കാലയ്ക്ക് ഇടയിലെ ഗുണ്ടാ ആക്രമണം: മൂന്നു പേര്‍ പിടിയില്‍

പൊങ്കാല ദിവസത്തില്‍ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിനടുത്ത് ലുട്ടാപ്പി സതീഷ് എന്ന സതീഷിനെ വെട്ടിയ കേസില്‍ കടകംപള്ളി ചാമുണ്ടിലൈന്‍ വേലായൂധന്‍ എന്നി വിളിക്കുന്ന സന്തോഷ് (37), വഞ്ചിയൂര്‍ കുന്നുകുഴി മഠത്തില്‍വീട്ടില സനല്‍കുമാര്‍ എന്ന സന്ദീപ് (38) , നേമം പാപ്പനം കോട് സത്യനഗറില്‍ കല്ലന്‍ വിജു എന്നറിയിപ്പെടുന്ന വിജയകുമാര്‍ എന്നിവര്‍ അറസ്റ്റിലായി. അഞ്ച് പ്രതികള്‍ ഒളിവില്‍. അറസ്റ്റിലായ മൂന്ന് പേരും നേരത്തെയും വിവിധ കേസുകളില്‍ പ്രതികളാണെന്നു പൊലീസ് പറഞ്ഞു. മനുലാല്‍, സുരേഷ്, കാരാവട രാജേഷ് എന്നിവരെയും സുഹൃത്തുക്കളായ രണ്ടുപേരെയുമാണ് തിരയുന്നത്. പലിശയിടപാടു സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

സതീഷ് നേരത്തെ ഗുണ്ടാബന്ധമുള്ളയാളുമായിരുന്നു. നഗരത്തില്‍ ബില്‍ഡറേയും സുഹ്യത്തുക്കളെയും വെട്ടിപ്പരുക്കേല്‍പിച്ച് മുങ്ങിയ ഗുണ്ടാത്തലവന്‍ ഓംപ്രകാശ് ഇപ്പോഴും ഒളിവില്‍ തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണം. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൊലീസുകാരെ വിന്യസിച്ച് സുരക്ഷ ഒരുക്കിയിട്ടും നടന്ന അക്രമം നഗരത്തെ നടുക്കിയിരുന്നു