ഔദ്യോഗിക വസതി ഒഴിയാമെന്നറിയിച്ച് രാഹുല്‍ ഗാന്ധി. വസതി ഒഴിയുമെന്ന് കാണിച്ച് ഡെപ്യൂട്ടി സെക്രട്ടറി ഡോ.മോഹിത് രാജന് രാഹുല്‍ ഗാന്ധി കത്തയച്ചു. മുന്‍വിധികളില്ലാതെ നിര്‍ദേശം പാലിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.അയോഗ്യതാ നടപടിക്ക് പിന്നാലെ 30 ദിവസത്തിനകം ഔദ്യോഗിക വസതി രാഹുല്‍ ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ ഹൗസിങ് കമ്മിറ്റിയാണ് നോട്ടിസ് നല്‍കിയത്. 2004ല്‍ ലോക്സഭാംഗമായതു മുതല്‍ ഉപയോഗിയ്ക്കുന്ന തുഗ്ലക്ക് ലെയിന്‍ 12-ലെ ബംഗ്ലാവ് ഒഴിയാനായിരുന്നു നിര്‍ദ്ദേശം.