രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധ, ഫാസിസ്റ്റ് നടപടികൾക്കെതിരെ തോട്ടയ്ക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുശ്ശേരിമുക്ക് ജംഗ്ഷനിൽ പ്രവർത്തകർ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു.കേന്ദ്ര ഭരണത്തില്‍ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ചവിട്ടിമെതിക്കപ്പെടുകയാണെന്നും ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. കെ ഗംഗാധര തിലകൻ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചാങ്ങാട്, മണിലാൽ സഹദേവൻ, നിസ്സാം തോട്ടയ്ക്കാട്, മജീദ് ഈരാണി തുടങ്ങിയവർ സംസാരിച്ചു.