തിരുവനന്തപുരം.ഇൻഡോ - ഫ്രാൻസ് സംയുക്ത സൈനികാഭ്യാസം ഇന്നും നാളെയും നടക്കും. പാങ്ങോട് സൈനിക കേന്ദ്രത്തിലാണ് ഫ്രിഞ്ചെക്സ് - 2023 എന്ന പേരിലെ സൈനികാഭ്യാസം. ആറു ഓഫീസർമാരും 111 സൈനികരും അടങ്ങുന്ന ഫ്രഞ്ച് സംഘം ഇന്നലെ തലസ്ഥാനത്തെത്തി. ആദ്യമായിട്ടാണ് ഇന്ത്യയും - ഫ്രാൻസും ചേര്‍ന്ന് സൈനികാഭ്യാസം നടക്കുന്നത്. തന്ത്രപരമായ തലത്തിൽ ഇരു ശക്തികളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത, ഏകോപനം, സഹകരണം എന്നിവ വർധിപ്പിക്കുകയാണ് അഭ്യാസത്തിന്റെ ലക്ഷ്യം. പ്രതികൂല സാഹചര്യത്തിൽ മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവർത്തനങ്ങളും എന്നതാണ് അഭ്യാസത്തിന്റെ പ്രമേയം