തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ജനസദസ്സ് സംഘടിപ്പിച്ചു

സംസ്ഥാന സർക്കാരിന്റെ അന്യായമായ നികുതി വർദ്ധനവിനെതിരെ തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുശ്ശേരിമുക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന ജനസദസ്സ് മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചാങ്ങാടിന്റെ അധ്യക്ഷതയിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് എം. കെ ഗംഗാധര തിലകൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ് മണിലാൽ സഹദേവൻ, കെ ദിലീപ് കുമാർ, നിസ്സാം തോട്ടയ്ക്കാട്, ഇന്ദിര സുദർശൻ, മജീദ് ഈരാണി, എസ്. ഷാജി തുടങ്ങിയവർ സംസാരിച്ചു.