അഞ്ചൽ : കല്ലമ്പലം വർക്കലറോഡിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പിന്നിൽ ഇരുന്നു സഞ്ചരിച്ചയുവാവിന് ഗുരുതര പരിക്ക്. അഞ്ചൽ ഏറം കളീലിൽക്കട മഹാത്മനഗർ കുന്നത്ത് പുത്തൻവീട്ടിൽ വി.
ഹരികൃഷ്ണൻ (26) നാണ്
മരിച്ചത്. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ തൊഴാലുറപ്പ് പദ്ധതിഓവർസിയറാണ് .
വർക്കലയിലേക്ക് പോവുകയായിരുന്ന
ഇവരുടെ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹരികൃഷ്ണൻ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ പിന്നിലിരുന്നു സഞ്ചരിച്ച അയൽവാസിയും സുഹൃത്തുമായ പ്രണവിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്.ഹരികൃഷ്ണന്റെ പിതാവ് ,വിക്രമൻനായർ,മാതാവ് ധനലഷ്മി സഹോദരി ഹരിതാകൃഷ്ണൻ .
മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്
തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ സംസ്ക്കാരം നടത്തും.