ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റ സാഷ ചത്തു

ദില്ലി: ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളിൽ ഒന്ന് ചത്തു. കുനോ ദേശീയ ഉദ്യാനത്തിൽ കഴിയുകയായിരുന്ന സാഷ എന്ന ചീറ്റയാണ് ചത്തത്. നിർജലീകരണമാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആഫ്രിക്കയിലെ നമിബിയയിൽ നിന്ന് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നത്. കുനോ ദേശീയ ഉദ്യാനത്തിലായിരുന്നു ഇവ കഴിഞ്ഞിരുന്നത്. മരണകാരണം നിർജലീകരണമാണെന്നാണ് റിപ്പോർട്ട്.