പ്ലസ് വൺ പരീക്ഷയ്ക്ക് ചോദ്യങ്ങൾ ചുവപ്പു നിറത്തിൽ; ‘ചുവപ്പിനെന്ത് കുഴപ്പ’മെന്ന് മന്ത്രി

ചരിത്രത്തിൽ ആദ്യമായി പൊതു പരീക്ഷക്ക് ചുവപ്പ് നിറത്തിൽ ചോദ്യ പേപ്പർ. പ്്ളസ് വണ്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് വിദ്യാഭ്യാസ വകുപ്പ് ചുവപ്പുനിറത്തില്‍ അച്ചടിച്ചത്. ചുവപ്പിന് എന്താണ് കുഴപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ചോദിച്ചു. ചോദ്യപേപ്പര്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടായി എന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കളര്‍ ബ്ലൈന്‍ഡ്നെസ്സ് ഉള്ള കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നായിരുന്നു പ്രതിപക്ഷ, അധ്യാപക സംഘടനയായ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്റെ പ്രതികരണം.പ്്ളസ് വണ്‍പരീക്ഷക്ക് ചോദ്യപേപ്പര്‍പാക്കറ്റ് പൊട്ടിച്ച് വിതരണം തുടങ്ങിയപ്പോള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ അത്ഭുതപ്പെട്ടു. ഇതുവരെ കാണാത്ത രീതിയില്‍ ഇളം പിങ്ക് കടലാസില്‍ ചുവപ്പുനിറത്തിലാണ് ചോദ്യങ്ങള്‍ അച്ചടിച്ചിരിക്കുന്നത്. ചുവപ്പിലേക്ക് ചോദ്യപേപ്പര്‍ നിറം മാറിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം ഇങ്ങനെ.ചോദ്യപേപ്പര്‍ നിറംമാറ്റത്തോട് എല്ലാ വിദ്യാര്‍ഥികള്‍ക്കും യോജിപ്പില്ല. പരീക്ഷ എളുപ്പമായിരുന്നുവെന്നും ചോദ്യപേപ്പര്‍ നിറംമാറ്റം പ്രശ്നം ഉണ്ടാക്കിയില്ലെന്നും പറഞ്ഞവരുമുണ്ട്. പ്്ളസ് വണ്‍, പ്്ളസ് ടു പരീക്ഷകള്‍ ഒരേസമയം നടക്കുന്നതിനാല്‍ ചോദ്യപേപ്പറുകള്‍ മാറിപോകാതിരിക്കാനാണ് നിറം മാറ്റമെന്നാണ് ഒൗദ്യോഗിക വിശദീകരണം. കളര്‍ബ്്ളൈഡ്നസുള്ള കുട്ടികള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നു മാത്രമായിരുന്നു പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പ്രതികരണം.