കേസൊതുക്കാൻ കൈക്കൂലി'; വിജിലൻസ് ഡിവൈഎസ്പി വേലായുധൻ നായരുടെ കഴക്കൂട്ടത്തെ വീട്ടിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം: ഡിവൈഎഎസ്പി വേലായുധൻ നായരുടെ വീട്ടിൽ വിജിലൻ സ് പരിശോധന. കഴക്കൂട്ടത്തെ വീട്ടിലാണ് പരിശോധന. അഴിമതികേസ് അട്ടി മറിക്കാ ൻ കൈക്കൂലി വാങ്ങിയ തിന് വേലായുധൻ നായർ ക്കെതിരെ കേസെടുത്തിരുന്നു. എസ്പി അജയ കുമാറിന്റെ നേതൃത്വ ത്തിലാണ് പരിശോധന.
അഴിമതിക്ക് അറസ്റ്റിലായ ഉദ്യോ​ഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന സംഭവത്തെ തുടർന്നായിരുന്നു വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ്. ഡിവൈഎസ്പി വേലായുധൻ നായർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെഷ്യൽ ഡിവൈഎസ്പിയാണ് വേലായുധൻ. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനിൽ നിന്നാണ് പണം വാങ്ങിയത്. നാരായണനെതിരെയുണ്ടായിരുന്ന സ്വത്ത് കേസ് അവസാനിപ്പിക്കാനായി 50,000 രൂപയാണ് കൈക്കൂലി വാങ്ങിയത്നാരായണന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കേസൊതുക്കാൻ കൈക്കൂലി നൽകിയതിന്റെ തെളിവ് ലഭിച്ചത്. സ്വത്ത് സമ്പാദന കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ്പി യുടെ മകന്റെ അക്കൗണ്ടിലേക്ക് 50000 നാരായണൻ കൈമാറി‌. സ്വത്ത് സമ്പാദന കേസ് തുടരന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ ഉത്തരവിടുകയായിരുന്നു.