ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിനകത്തുള്ള പ്രവാസി സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും ഉൾപ്പെടുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ ആറ്റിങ്ങൽ കെയർ യു എ ഇ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ആറ്റിങ്ങലിന്റെ ജനകീയനായ പാർലിമെന്റ് അംഗം ശ്രീ അടൂർ പ്രകാശ് മുഖ്യ രക്ഷാധികാരിയായ ഈ സംഘടന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. കോവിഡിന്റെ മൂർദ്ധന്യ അവസ്ഥയിൽ നിരവധി പേർക്ക് ചികിത്സസഹായകമായും സൗജന്യ മരുന്നുകൾ നാട്ടിൽ നിന്നെത്തിച്ചും വിസിറ്റ് വിസയിൽ അകപ്പെട്ടുപോയ അനേകം പേർക്ക് സഹായഹസ്തവുമായി ആറ്റിങ്ങൽ കെയറിന്റെ നിരവധി പ്രവർത്തകർക്ക് മുന്നിട്ടിറങ്ങി പ്രവർത്തിച്ചു ദുബായ് സർക്കാരിന്റെ പ്രശംസക്ക് അർഹരായിട്ടുണ്ട്. യുഎഇ യിൽ നിന്നും ചാർട്ടേർഡ് വിമാനത്തിൽ അഞ്ഞൂറിലധികം പേർക്ക് നാട്ടിലെത്താനുള്ള സൗകര്യവും ആറ്റിങ്ങൽ കെയർ നടത്തിയിട്ടുണ്ട്.
യുഎഇ യുടെ എല്ലാ എമിറേറ്റ്സിലും കൺവീനർമാരും അതുപോലെ ആറ്റിങ്ങൽ പാർലിമെന്റ് മണ്ഡലത്തിനു കീഴിലുള്ള എല്ലാ അസംബ്ലി മണ്ഡലത്തിൽ നിന്നുമുള്ള നൂറിൽപരം അംഗങ്ങളുള്ള ജനകീയ കൂട്ടായ്മയാണ് ആറ്റിങ്ങൽ കെയർ.