*ആറ്റുകാൽ പൊങ്കാല; ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും സ്പെഷ്യൽ സർവീസ് നടത്തും.*

ആറ്റിങ്ങൽ: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ചൊവ്വാഴ്ച 07/03/2023 പുലർച്ചെ 2 മണിമുതൽ കെഎസ്ആർടിസിയുടെ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും സ്പെഷ്യൽ സർവീസ് ഉണ്ടായിരിക്കുനതാണ്. പൊങ്കാല അർപ്പിക്കാൻ പോകുന്ന ഭക്തജനങ്ങൾക്ക് എല്ലാവർഷവും ഡിപ്പോയിൽ നിന്നും ഒരുക്കുന്ന യാത്ര സൗകര്യം ഈ വർഷവും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥർ.