നെടുമങ്ങാട്: ഒരുമിച്ച് വിഷം കഴിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.നഗരസഭ കുശർക്കോട് വാർഡിൽ തോപ്പുവിള പുത്തൻവീട്ടിൽ സതീഷ് കുമാർ ബി.എസ് (41) ആണ് മരിച്ചത്.ഒപ്പം വിഷം കഴിച്ച ഭാര്യ ഷീജ മെഡിക്കൽ കോളേജ് ഐ.സി.യുവിൽ തുടരുന്നു. ഇന്നലെ പുലർച്ചേ 5 മണിക്കാണ് ഇരുവരുവരും കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ഇന്ന് രാവിലെ 7.45 ഓടെ സതീഷ് കുമാർ മരണപ്പെടുകയായിരുന്നു.ഇവരുടെ മുറിയിൽ നിന്നും കഴിച്ച വിഷത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു. മനു (11) വാണ് ഏകമകൻ.ഭാസി പിതാവും ശ്യാമള മാതാവുമാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. നെടുമങ്ങാട് പോലീസ് കേസെടുത്തു.
*ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)*