*ആറ്റുകാലമ്മക്ക് പൊങ്കാലയിടാനെത്തിയ കോടാനുകോടീശ്വരിയായ ഇൻഡ്യയുടെ സ്ത്രീരത്നം*

 തിരുവനന്തപുരത്തെ റോഡുവക്കിലെ തറയിലിരുന്ന് ആറ്റുകാൽ പൊങ്കാല ഇടുന്ന ഈ സാധാരണക്കാരിയായ അസാധാരണക്കാരി ആരാണന്നറിയാമോ? 
ലോകം മുഴുവൻ അറിയപ്പെടുന്ന 
കോടി കോടീശ്വരി... 
  ലോകത്തിലെ വൻശക്തിയായ, UN ൽ വീറ്റോ പവർ ഉള്ള രാജ്യത്തിന്റെ ( ബ്രിട്ടന്റെ ) പ്രധാനമന്ത്രി ഋഷി സുനഖിന്റെ ഭാര്യാമാതാവാണിത് . ഇൻഫോസിസ് ചെയർമാൻ നാരായണമൂർത്തിയുടെ സഹധർമ്മിണി സുധാമൂർത്തി. 
   ഇവർ പൊങ്കാലയിടുന്നത് അധികമാരും അറിഞ്ഞില്ല. പൊരിവെയിലിൽ ഒരു കുടപോലും ചൂടിയില്ല. വെറും തറയിൽ ഇരിക്കാൻ ഒരു കഷ്ണം ന്യൂസ് പേപ്പർ പോലും ഇട്ടില്ല. 
 ഒരു പോലീസിന്റെ പോലും സുരക്ഷയില്ല. ഡസൻകണക്കിന് സ്വകാര്യ അംഗരക്ഷകർ ഉണ്ടായിട്ടും ആറ്റുകാൽ മുറ്റത്ത് വന്നപ്പോൾ അകമ്പടിയൊക്കെ മാറ്റിവച്ചു. മുഖ്യ വാർത്താ പ്രവർത്തകർ പോലും തിരിച്ചറിഞ്ഞില്ല. ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോഗ്രാഫർ തന്നെ തിരിച്ചറിഞ്ഞു എന്നു തോന്നിയപ്പോൾ അങ്ങോട്ട് നടന്നു ചെന്ന് സ്നേഹപൂർവ്വം എന്തോ നിർദ്ദേശം കൊടുത്തു. പിന്നീട്‌ മറ്റാർക്കും സംശയം വരാതെ, പലപ്പൊഴായി പല ഫോട്ടോകൾ എടുത്തു , ആയിരങ്ങൾക്ക് ശമ്പളം നൽകുന്ന ഇൻഡ്യയുടെ കൂറ്റൻ സ്ഥാപനത്തിന്റെ ഈ അധിപയുടെ . ....