അപകടത്തെക്കുറിച്ച് അമീന്റെ കുറിപ്പ്:
“ഇപ്പോൾ ഞാൻ സുരക്ഷിതനായി, ജീവനോടെയിരിക്കുന്നതിൽ സർവ്വശക്തനും, എന്റെ മാതാപിതാക്കൾ, കുടുംബം, അഭ്യുദയകാംക്ഷികൾ, എന്റെ ആത്മീയ ഗുരു എന്നിവരോടും ഞാൻ നന്ദി അറിയിക്കുന്നു. മൂന്ന് ദിവസം മുമ്പ്, ഞാൻ ഒരു ഗാനത്തിന്റെ ഷൂട്ടിംഗ് നടത്തുകയായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ പെർഫോം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ എഞ്ചിനീയറിംഗും സുരക്ഷയും ടീം ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിച്ചു.ഒരു ക്രെയിനിൽ തൂക്കി നിർത്തിയിരുന്ന തൂക്കുവിളക്കുകൾ ഞാൻ നിൽക്കെ തകർന്നുവീണു. കുറച്ച് ഇഞ്ച് അവിടെയും ഇവിടെയും മാറിയെങ്കിൽ, കുറച്ച് നിമിഷങ്ങൾക്ക് മുമ്പോ ശേഷമോ, റിഗ്ഗ് മുഴുവൻ ഞങ്ങളുടെ തലയിൽ വീഴുമായിരുന്നു. ഞാനും എന്റെ ടീമും ഞെട്ടിപ്പോയി, ആഘാതത്തിൽ നിന്ന് കരകയറാൻ സാധിക്കുന്നില്ല.- അമീൻ കുറിച്ചു.