മസ്‌കറ്റില്‍ നിന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലേക്ക് വന്ന കൊല്ലം സ്വദേശിനിയെ ഇയാള്‍ മദ്യ ലഹരിയില്‍ കയറിപ്പിടിക്കുകയായിരുന്നു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് കമ്പനി അധികൃതര്‍ വിവരം നെടുമ്പാശേരി പൊലീസിന് കൈമാറി. തുടര്‍ന്ന് പൊലീസ് എത്തിയാണ് അഖില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തത്.
മസ്‌കറ്റില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് പ്രതി. അവധിക്ക് നാട്ടിലേക്ക് വന്നതായിരുന്നു. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.