തിരുവനന്തപുരത്ത് നിന്നും മധുരയിലേക്ക് ഇനി വേഗത്തിലെത്താം എൻഎച്ച് 744ലൂടെ, കടമ്പാട്ടുകോണം നിന്നും പള്ളിക്കൽ ആനകുന്നം പിന്നിട്ട് ഏതാണ്ട് 10 കിലോമീറ്റർ ജില്ലയ്ക്കുള്ളിലൂടെ പിന്നിടുന്ന പാത നിലമേലിൽ ആണ് കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കുക. വന മേഖലകളിൽ 30 മീറ്ററും, ബാക്കി ഭാഗങ്ങളിൽ 45 മീറ്ററിലും നാല് വരി പാതയാണ് വരുക. നിർദിഷ്‌ട ഔട്ടർ റിങ് റോഡിനെ മറിക്കടക്കില്ലെങ്കിലും സമീപമാണ് റോഡ് അവസാനിക്കുക. നിലവിൽ സ്ഥലമെടുപ്പിനുള്ള നടപടികൾ പുരോഗമിക്കുന്നു, ടെണ്ടർ ഇതിനോടകം വിളിച്ചു കഴിഞ്ഞു, കമ്പനിയെ നിശ്ചയിച്ചു കഴിഞ്ഞാലുടൻ നിർമാണം ആരംഭിക്കും. തിരുവനന്തപുരത്ത് നിന്നും നാഗർകോവിൽ പോയി ചുറ്റി തിരിച്ചു മധുരയിൽ പോകേണ്ടി വരില്ല ഈ പാത വരുന്നതോടെ. എൻഎച്ച്66 ആറ് വരി പൂർത്തിയാകുന്നത്തോടെ, കടമ്പാട്ടുകോണത്ത് നിന്നും നാല് വരി മധുരയിലേക്ക് നീളുകളെയും ചെയ്യുന്നതോടെ വിഴിഞ്ഞം തുറമുഖത്ത് നിന്നും ചരക്ക് നീക്കം സുഖമമാകുന്നു, തിരുവനന്തപുരം ഔട്ടർ റിങ് റോഡും നാവായിക്കുളം വരെ നീളുന്നു.